നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തു​ന്ന​തി​നു കേ​ന്ദ്രസം​ഘം ഇ​ന്നെ​ത്തും
Thursday, September 20, 2018 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​ള​​​യ​​​വും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലും മൂ​​​ല​​​മു​​​ണ്ടാ​​​യ നാ​​​ശ​​​ന​​​ഷ്ടം വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി. ​​​ആ​​​ർ. ശ​​​ർ​​​മ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ഇ​​​ന്നു രാ​​​ത്രി​​​യോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും. 24 വ​​​രെ സം​​​ഘം കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടാ​​​വും.

ആ​​​ഭ്യ​​​ന്ത​​​ര ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി എ. ​​​വി. ധ​​​ർ​​​മ റെ​​​ഡ്ഡി, നീ​​​തി ആ​​​യോ​​​ഗ് ഉ​​​പ​​​ദേ​​​ശ​​​ക​​​ൻ ഡോ. ​​​യോ​​​ഗേ​​​ഷ് സൂ​​​രി, ധ​​​ന​​​വ​​​കു​​​പ്പ് ഉ​​​പ​​​ദേ​​​ശ​​​ക​​​ൻ അ​​​ഷു മാ​​​ത്തൂ​​​ർ, കാ​​​ർ​​​ഷി​​​ക സ​​​ഹ​​​ക​​​ര​​​ണ ക​​​ർ​​​ഷ​​​ക ക്ഷേ​​​മ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ബി. രാ​​​ജേ​​​ന്ദ​​​ർ, ഗ്രാ​​​മ​​​വി​​​ക​​​സ​​​ന ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ക​​​മ്രാ​​​ൻ റി​​​സ്‌​​​വി, ഊ​​​ർ​​​ജ ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​ർ വ​​​ന്ദ​​​ന സിം​​​ഗാ​​​ൾ, ഗ​​​താ​​​ഗ​​​തം, റോ​​​ഡ്, ഹൈ​​​വേ വ​​​കു​​​പ്പ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റീ​​​ജി​​​യ​​​ണ​​​ൽ ഓ​​​ഫീ​​​സ​​​ർ വി.​​​വി. ശാ​​​സ്ത്രി, ജ​​​ല​​​വി​​​ഭ​​​വ ക​​​മ്മീ​​​ഷ​​​ണ​​​ർ ടി. ​​​എ​​​സ്. മെ​​​ഹ്റ, കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണ അ​​​ഡീ​​​ഷ​​​ണ​​​ൽ അ​​​ഡ്വൈ​​​സ​​​ർ ഡോ. ​​​ദി​​​നേ​​​ശ് ച​​​ന്ദ്, ദേ​​​ശീ​​​യ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി അ​​​നി​​​ൽ കു​​​മാ​​​ർ സം​​​ഗി എ​​​ന്നി​​​വ​​​രാ​​​ണ് സം​​​ഘ​​​ത്തി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.