ഇൻഡോർ: ഐസിസി വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 289 റണ്‍സ് വിജയലക്ഷ്യം.
ഹീതർ നൈറ്റിന്റെ സെഞ്ചുറിയുടെ കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ കണ്ടെത്തിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 288 റണ്‍സെടുത്തു.
ഹീതർ നൈറ്റ് 91 പന്തിൽ ഒരു സിക്സും 15 ഫോറും ഉൾപ്പെടെ 109 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഹീതറിനു കൂട്ടായി ആമി ജോണ്‍സും മികച്ച പ്രകടനം കാഴ്ചവച്ചു.
68 പന്തുകൾ നേരിട്ട ആമി 56 റണ്‍സെടുത്താണ് മടങ്ങിയത്. ക്യാപ്റ്റൻ നാറ്റ് സ്കൈവർ ബ്രണ്ട് 38 റണ്‍സും ടാമി ബ്യൂമോണ്ട് 22 റണ്‍സും നേടി.
ഇന്ത്യയ്ക്കായി ദീപ്തി ശർമ നാല് വിക്കറ്റുകൾ വീഴ്ത്തി. ശ്രീ ചരണി രണ്ട് വിക്കറ്റും നേടി.