കോഴിക്കോട്: സംസ്ഥാനത്ത് രണ്ടു പേർക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച മൂന്നു മാസം പ്രായമായ ശിശുവിനും 15കാരിക്കും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശികളാണ്. രണ്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്.
രണ്ടുദിവസം മുൻപ് ബാക്ടീരിയൽ മെനിഞ്ചൈറ്റസുമായി മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ച മൂന്നു മാസം പ്രായമായ ശിശുവിന് ബുധനാഴ്ച മൈക്രോബയോളജി ലാബിൽ നടത്തിയ സാന്പിൾ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം കൂടി കണ്ടെത്തുകയായിരുന്നു.
മെഡിക്കൽ കോളജിൽ ഒരു മാസമായി പിഎംഎസ്എസ്വൈ ബ്ലോക്കിലെ ന്യൂറോളജി വിഭാഗത്തിൽ ചികിത്സയിലുള്ള പതിനഞ്ചു വയസുകാരിക്കു ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.