സം​ഘ​ർ​ഷ​ത്തി​ന് പോ​കു​മ്പോ​ൾ ഇ​ത് പോ​ലെ ഉ​ണ്ടാ​കും; ഷാ​ഫി​ക്കെ​തി​രാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തെ ന്യാ​യീ​ക​രി​ച്ച് ഗോ​വി​ന്ദ​ൻ
Saturday, October 11, 2025 7:02 PM IST
പാ​ല​ക്കാ​ട്: ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്കെ​തി​രാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തെ ന്യാ​യീ​ക​രി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. സം​ഘ​ർ​ഷ​ത്തി​ന് പോ​കു​മ്പോ​ൾ ഇ​തു​പോ​ലെ ഉ​ണ്ടാ​കു​മെ​ന്ന് മ​ന​സി​ലാ​ക്ക​ണം. അ​ത് നേ​രി​ടാ​ൻ ഉ​ള്ള ത​ന്‍റേ​ടം വേ​ണ​മെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ആ​ദ്യ​മാ​യി ഉ​ണ്ടാ​കു​ന്ന കാ​ര്യം പോ​ലെ​യാ​ണ് ഇ​തെ​ല്ലാം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഭ​രി​ക്കു​മ്പോ​ൾ പി. ​ക​രു​ണാ​ക​ര​ൻ , എ.​പി.​അ​ബ്ദു​ള്ള കു​ട്ടി അ​ട​ക്ക​മു​ള്ള എം​പി​മാ​ർ​ക്ക് മ​ർ​ദ​നം ഏ​റ്റി​ട്ടു​ണ്ട്.

പ​ട്ടി​യെ ത​ല്ലു​ന്ന​പോ​ലെ​യാ​ണ് അ​ന്ന് പോ​ലീ​സ് ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​രെ ത​ല്ലി​യ​തെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു




">