കാണ്ഡമണ്ഡു: പ്രക്ഷോഭത്തെത്തുടർന്ന് നേപ്പാളിൽ സൈന്യം ഏർപ്പെടുത്തിയിരുന്ന കർഫ്യൂ നീക്കി. കഠ്മണ്ഡുവിൽ ദിവസങ്ങളായി അടഞ്ഞുകിടന്ന കടകളും ചന്തകളും മാളുകളുമൊക്കെ വീണ്ടും തുറന്നു. പ്രക്ഷോഭത്തിൽ തകരാറിലായ പൊതു സ്ഥാപനങ്ങളിൽ അറ്റകുറ്റപ്പണികളും ശുചീകരണവും ആരംഭിച്ചു.
പ്രക്ഷോഭത്തിൽ 51 പേർ മരിച്ചെന്നാണു ഏറ്റവും പുതിയ കണക്ക്. ഇതിൽ ഒരാൾ ഇന്ത്യക്കാരിയാണ്. നേപ്പാളിന്റെ ചരിത്രത്തിൽ തന്നെ സ്ഥാനമുള്ള വളരെ പ്രധാനപ്പെട്ട നിയമരേഖകൾക്കു പ്രക്ഷോഭത്തിൽ സാരമായ കേടുപാടുകൾ പറ്റിയെന്നു നേപ്പാൾ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പ്രകാശ്മാൻ സിംഗ് പറഞ്ഞു.
അടുത്തവർഷം മാർച്ച് അഞ്ചിന് തെരഞ്ഞെടുപ്പ് നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രക്ഷോഭത്തിൽ മരിച്ച സമരക്കാരെ രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്നും നഷ്ടപരിഹാരം സർക്കാർ നൽകണമെന്നുമാണു ബന്ധുക്കളുടെ ആവശ്യം.