ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ശ്രീലങ്ക ആറ് വിക്കറ്റിനാണ് വിജയിച്ചത്.
ബംഗ്ലാദേശ് ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ 32 പന്ത് ബാക്കി ശ്രീലങ്ക മറികടന്നു. പാതും നിസംഗയുടെയും കാമിൽ മിഷാരയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ശ്രീലങ്ക തകർപ്പൻ വിജയം സ്വന്തമാക്കിയത്.
നിസംഗ 50 റൺസും മിഷാര 46 റൺസും എടുത്തു. ബംഗ്ലാദേശിന് വേണ്ടി മഹെദി ഹസൻ രണ്ട് വിക്കറ്റും മുഷ്താഫിഷുർ റഹ്മാനും തൻസിം ഹസൻ സാക്കിബും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139 റൺസാണ് എടുത്തത്. 42 റൺസെടുത്ത ഷമീം ഹൊസെയ്ന്റെയും 41 റൺസെടുത്ത ജാക്കെർ അലിയുടെയും മികവിലാണ് ബംഗ്ലാദേശ് 139 റൺസ് എടുത്തത്. നായകൻ ലിറ്റൺ ദാസ് 28 റൺസ് സ്കോർ ചെയ്തു.
ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരങ്ക രണ്ട് വിക്കറ്റെടുത്തു. നുവാൻ തുഷാരയും ദുഷ്മാന്ത ചമീരയും ഓരെ വിക്കറ്റ് വീതം വീഴ്ത്തി.