ന്യൂ​ന​മ​ർ​ദ​പാ​ത്തി​യും തീ​വ്ര​ന്യൂ​ന​മ​ർ​ദ​വും: ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത, ഒ​പ്പം കാ​റ്റും ശ​ക്ത​മാ​കും
Saturday, July 26, 2025 3:46 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്ന് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും ബു​ധ​നാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് ഇ​ന്നും ഞാ​യ​റാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 50 മു​ത​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

ഗു​ജ​റാ​ത്ത്‌ തീ​രം മു​ത​ൽ വ​ട​ക്ക​ൻ കേ​ര​ള തീ​രം വ​രെ തീ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള ന്യൂ​ന​മ​ർ​ദ പാ​ത്തി സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. വ​ട​ക്ക​ൻ ഛത്തീ​സ്ഗ​ഡി​നും ജാ​ർ​ഖ​ണ്ഡി​നും മു​ക​ളി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന തീ​വ്ര​ന്യൂ​ന​മ​ർ​ദം ഞാ​യ​റാ​ഴ്ച​യോ​ടെ ശ​ക്തി കൂ​ടി​യ ന്യൂ​ന​മ​ർ​ദ​മാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തി​ന്‍റെ ഫ​ല​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്ന​ത്.