മൂ​ന്നാം ടെ​സ്റ്റി​ലും ത​ക​ർ​പ്പ​ൻ ജ​യം; വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​ന്പ​ര തൂ​ത്തു​വാ​രി ഓ​സ്ട്രേ​ലി​യ
Tuesday, July 15, 2025 5:13 AM IST
ജ​മൈ​ക്ക: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര തൂ​ത്തു​വാ​രി ഓ​സ്ട്രേ​ലി​യ. മൂ​ന്നാം ടെ​സ്റ്റി​ൽ 176 റ​ൺ​സി​ന് വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ഓ​സ്ട്രേ​ലി​യ പ​ര​ന്പ​ര തൂ​ത്തു​വാ​രി​യ​ത്. ആ​ദ്യ ടെ​സ്റ്റി​ൽ 159 റ​ൺ​സി​നും ര​ണ്ടാം ടെ​സ്റ്റി​ൽ 133 റ​ൺ​സി​നും ഓ​സീ​സ് വി​ജ‍​യി​ച്ചി​രു​ന്നു.

മൂ​ന്നാം ടെ​സ്റ്റി​ൽ ഓ​സ്ട്രേ​ലി​യ ഉ​യ​ർ​ത്തി​യ 203 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റ് ചെ​യ്ത വി​ൻ​ഡീ​സ് 27 റ​ൺ​സി​ൽ ഓ​ൾ ഔ​ട്ടാ​കു​ക​യാ​യി​രു​ന്നു. ഓ​സീ​സ് പേ​സ് ബൗ​ളിം​ഗി​ന് മു​ന്നി​ൽ വി​ൻ​ഡീ​സ് ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു.

11 റ​ൺ​സെ​ടു​ത്ത ജ​സ്റ്റി​ൻ ഗ്രീ​വ്സ് ആ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ വി​ൻ​ഡീ​സി​ന്‍റെ ടോ​പ്സ്കോ​റ​ർ. ആ​റ് വി​ക്ക​റ്റെ​ടു​ത്ത മി​ച്ച​ൽ സ്റ്റാ​ർ​ക്കാ​ണ് വി​ൻ​ഡീ​സ് ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. സ്കോ​ട്ട് ബോ​ള​ണ്ട് മൂ​ന്നും ജോ​ഷ് ഹെ​സ​ൽ​വു​ഡ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഓ​സ്ട്രേ​ലി​യ 225 റ​ൺ​സും വെ​സ്റ്റ് ഇ​ൻ​ഡീ​സ് 143 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ‌ ഓ​സ്ട്രേ​ലി​യ 121 റ​ൺ​സ് എ​ടു​ത്തു. വെ​സ്റ്റ് ഇ​ൻ​ഡി​സി​ന്‍റെ ടെ​സ്റ്റ് ച​രി​ത്ര​ത്തി​ൽ ഒ​രു ഇ​ന്നിം​ഗ്സി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ സ്കോ​റാ​ണ് 27.