മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി​യ ശേ​ഷം വെ​ടി​യു​തി​ർ​ത്തു: തെ​ലു​ങ്കാ​ന​യി​ൽ സി​പി​ഐ നേ​താ​വ് കൊ​ല്ല​പ്പെ​ട്ടു
Tuesday, July 15, 2025 9:54 AM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ സി​പി​ഐ നേ​താ​വി​നെ അ​ക്ര​മി​സം​ഘം വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​വും പ്ര​ധാ​ന നേ​താ​ക്ക​ളി​ലൊ​രാ​ളു​മാ​യ ച​ന്തു നാ​യി​ക് എ​ന്ന ച​ന്തു റാ​ത്തോ​ഡ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഹൈ​ദ​രാ​ബാ​ദി​ലെ മാ​ല​ക്‌​പേ​ട്ട് സ​ലി​വാ​ഹ​ന ന​ഗ​ർ പാ​ർ​ക്കി​ൽ രാ​വി​ലെ ഏ​ഴ​ര​യ്ക്കാ​ണ് സം​ഭ​വം.

സ്വി​ഫ്റ്റ് കാ​റി​ൽ എ​ത്തി​യ അ​ക്ര​മി​സം​ഘം മു​ഖ​ത്തേ​ക്ക് മു​ള​ക് പൊ​ടി വി​ത​റി​യ ശേ​ഷം ഒ​ന്നി​ലേ​റെ ത​വ​ണ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ച​ന്തു സം​ഭ​വ​സ്ഥ​ല​ത്ത്ത​ന്നെ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.