കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ സ​മ​ര​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി പോലീ​സ്
Sunday, July 13, 2025 5:57 PM IST
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ സ​മ​ര​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി പോ​ലീ​സ്. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നോ​ട്ടീ​സ്.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കെ​ട്ടി​ട​ങ്ങ​ൾ, പ​രീ​ക്ഷ ഭ​വ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ് എ​ന്നി​വ​യു​ടെ 200 മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് സ​മ​ര​ങ്ങ​ൾ​ക്ക് നി​രോ​ധ​നം. നി​ർ​ദേ​ശം ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ല്‍ വി​സി​ക്കെ​തി​രാ​യി എ​സ്എ​ഫ്‌​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ന​ട​ന്നി​രു​ന്നു. കൂ​ടാ​തെ വീ​ണ്ടും പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന സൂ​ച​ന​യും എ​സ്എ​ഫ്‌​ഐ ന​ല്‍​കി​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.