ഡോ. ​ജ​യ​തി​ല​ക്‌ ചു​ടു ചോ​റ്‌ വാ​രാ​ൻ പ​റ​യും, വാ​രാ​തി​രി​ക്കു​ന്ന​താ​ണ്‌ ബു​ദ്ധി: എ​ന്‍. പ്ര​ശാ​ന്ത്
Wednesday, July 9, 2025 6:05 PM IST
തി​രു​വ​ന​ന്ത​പു​രം: ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​കി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി വീ​ണ്ടും എ​ന്‍. പ്ര​ശാ​ന്ത് ഐ​എ​എ​സ്. വി​വ​രാ​വ​കാ​ശ രേ​ഖ​പ്ര​കാ​രം ന​ല്‍​കി​യ അ​പേ​ക്ഷ​ക​ള്‍ സം​ബ​ന്ധി​ച്ച് നി​യ​മ വി​രു​ദ്ധ​മാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി ന​ല്‍​കി​യെ​ന്നാ​ണ് എ​ന്‍. പ്ര​ശാ​ന്തി​ന്‍റെ ആ​രോ​പ​ണം.

ഡോ. ​ജ​യ​തി​ല​കി​നെ കാ​ണി​ച്ച് അ​നു​മ​തി വാ​ങ്ങി​യ ശേ​ഷ​മേ എ​ന്തു​ത്ത​ര​വും ന​ൽ​കാ​വൂ എ​ന്ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്‌. മ​റു​പ​ടി​ക​ള്‍ പ​ര​മാ​വ​ധി താ​മ​സി​പ്പി​ക്കാ​നും മു​ട്ടാ​പ്പോ​ക്ക് പ​റ​ഞ്ഞ് വി​വ​ര​ങ്ങ​ള്‍ നി​ഷേ​ധി​ക്കാ​നും ചീ​ഫ് സെ​ക്ര​ട്ട​റി നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യെ​ന്നും പ്ര​ശാ​ന്ത് ആ​രോ​പി​ക്കു​ന്നു.

നി​യ​മം വി​ട്ട് സ്റ്റേ​റ്റ് പ​ബ്ലി​ക് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ അ​ത് ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന​യാ​വു​മെ​ന്നും പ്ര​ശാ​ന്ത് ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​യ്ക്കു​ക​യോ, ഓ​വ​ര്‍ സ്മാ​ര്‍​ട്ടാ​യി ജ​യ​തി​ല​ക് പ​റ​യും പ്ര​കാ​രം പ്ര​വ​ര്‍​ത്തി​ക്കു​ക​യോ ചെ​യ്ത് ഈ ​കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​വാ​തി​രി​ക്കു​ക. ചോ​ദ്യ​ങ്ങ​ള്‍​ക്ക് നി​യ​മാ​നു​സ​ര​ണം മ​റു​പ​ടി പ​റ​ഞ്ഞ് മു​ന്നോ​ട്ട് പോ​കാം. സ​മ​യ​ലാ​ഭ​മു​ണ്ട്. ന​മു​ക്ക് നാ​ളെ​യും കാ​ണ​ണ്ടേ?. ഡോ. ​ജ​യ​തി​ല​ക് ചു​ടു ചോ​റ് വാ​രാ​ന്‍ പ​റ​യും, വാ​രാ​തി​രി​ക്കു​ന്ന​താ​ണ് ബു​ദ്ധി​യെ​ന്നും പ്ര​ശാ​ന്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.