ചൊ​ക്ര​മു​ടി കൈ​യേ​റ്റം; 13.79 ഏ​ക്ക​ർ ഭൂ​മി തി​രി​ച്ചു​പി​ടി​ച്ചു
Saturday, March 15, 2025 12:53 AM IST
ഇ​ടു​ക്കി: ചൊ​ക്ര​മു​ടി​യി​ൽ കൈ​യേ​റി​യ 13.79 ഏ​ക്ക​ർ ഭൂ​മി തി​രി​ച്ചു​പി​ടി​ച്ച​താ​യി റ​വ​ന്യൂ വ​കു​പ്പ്. ജ്ഞാ​ന​ദാ​സ്, ക​റു​പ്പു സ്വാ​മി, ഗു​രു​സ്വാ​മി, മ​ണി​വേ​ൽ എ​ന്നി​വ​രു​ടെ പേ​രു​ക​ളി​ൽ അ​നു​വ​ദി​ച്ച പ​ട്ട​യ​മാ​ണ് റ​വ​ന്യൂ വ​കു​പ്പ് റ​ദ്ദാ​ക്കി​യ​ത്.

ഈ ​നാ​ലു​പേ​രു​ടെ​യും പ​ട്ട​യ രേ​ഖ​ക​ളി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് റ​വ​ന്യൂ വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 1971 ന് ​മു​മ്പ് ത​ന്നെ ഈ ​പ​ട്ട​യ ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ട്ടി​രു​ന്നു.

മ​റ്റെ​വി​ടെ​യോ അ​നു​വ​ദി​ച്ച പ​ട്ട​യ​ത്തി​ന്‍റെ മ​റ​വി​ൽ കൈ​യേ​റ്റം ന​ട​ന്നു​വെ​ന്നു​മാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. കൈ​യേ​റ്റ​ത്തി​നു കൂ​ട്ടു നി​ന്ന നാ​ല് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ന്‍​ഡു ചെ​യ്തു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക