മീ​ന മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട ഇ​ന്ന് തു​റ​ക്കും
Friday, March 14, 2025 6:38 AM IST
സ​ന്നി​ധാ​നം: മീ​ന മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട ഇ​ന്ന് തു​റ​ക്കും. വൈ​കി​ട്ട് അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി അ​രു​ൺ കു​മാ​ർ ന​മ്പൂ​തി​രി ന​ട തു​റ​ന്ന് ദീ​പം തെ​ളി​യി​ക്കും.

തു​ട​ർ​ന്ന് പ​തി​നെ​ട്ടാം പ​ടി​ക്ക് താ​ഴെ ആ​ഴി​യി​ൽ അ​ഗ്നി പ​ക​രും. പ​തി​നെ​ട്ടാം പ​ടി ക​യ​റി എ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് ഫ്ലൈ ​ഓ​വ​ർ ക​യ​റാ​തെ നേ​രി​ട്ട് കൊ​ടി​മ​ര ചു​വ​ട്ടി​ൽ നി​ന്ന് ശ്രീ​കോ​വി​ലി​ന് മു​ന്നി​ലെ​ത്തി ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​ന്‍റെ ട്ര​യ​ലും ഇ​ന്ന് ആ​രം​ഭി​ക്കും.

മീ​ന​മാ​സ പൂ​ജ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മാ​ർ​ച്ച് 19 ന് ​രാ​ത്രി 10 ന് ​ന​ട അ​ട​യ്ക്കും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക