യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ്: ബാ​ഴ്സ​ലോ​ണ ക്വാ​ർ​ട്ട​റി​ൽ
Wednesday, March 12, 2025 6:13 AM IST
ബാ​ഴ്സ​ലോ​ണ: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗി​ൽ എ​ഫ് ബാ​ഴ്സ​ലോ​ണ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. പ്രീ​ക്വാ​ർ​ട്ട​റി​ലെ ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി ബെ​ൻ​ഫീ​ക്ക​യെ 4-1ന് ​ത​ക​ർ​ത്താ​ണ് ബാ​ഴ്സ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്.

ചൊ​വ്വാ​ഴ്ച ന​ട​ന്ന ര​ണ്ടാം പാ​ദ പ്രീ ​ക്വാ​ർ​ട്ട​റി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ബാ​ഴ്സ വി​ജ​യി​ച്ച​ത്. ബാ​ഴ്സ​യ്ക്കാ​യി റാ​ഫീ​ഞ്ഞ ര​ണ്ട് ഗോ​ളു​ക​ളും ല​മൈ​ൻ യ​മാ​ൽ ഒ​രു ഗോ​ളും നേ​ടി.

നി​ക്കോ​ളാ​സ് ഒ​ട്ടാ​മെ​ൻ​ഡി​യാ​ണ് ബെ​ൻ​ഫീ​ക്ക​യ്ക്കാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. പ്രീ ​ക്വാ​ർ​ട്ട​റി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ ബാ​ഴ്സ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് വി​ജ​യി​ച്ചി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക