പാ​തി​വി​ല ത​ട്ടി​പ്പ്; ഇ​ഡി കേ​സെ​ടു​ത്തു
Tuesday, February 11, 2025 9:26 PM IST
കൊ​ച്ചി: പാ​തി​വി​ല​ത്ത​ട്ടി​പ്പി​ൽ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കേ​സെ​ടു​ത്തു. ഇ​ഡി​യു​ടെ കൊ​ച്ചി യൂ​ണി​റ്റാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. നേ​ര​ത്തേ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ഇ​ഡി ശേ​ഖ​രി​ച്ചി​രു​ന്നു.

ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നു പു​റ​മെ​യാ​ണ് ഇ​ഡി​യു​ടെ അ​ന്വേ​ഷ​ണം. ത​ട്ടി​പ്പി​ൽ ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്ത 34 കേ​സു​ക​ളാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. എ​റ​ണാ​കു​ളം 11, ഇ​ടു​ക്കി 11, ആ​ല​പ്പു​ഴ എ​ട്ട്, കോ​ട്ട​യം മൂ​ന്ന്, ക​ണ്ണൂ​ർ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​രി​ക്കു​ന്ന കേ​സു​ക​ൾ.

ഇ​വ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ആ​ദ്യം ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​യാ​ണ്. കേ​സ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ക്കാ​ൻ ക്രൈം ​ബ്രാ​ഞ്ച് എ​ഡി​ജി​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

കേ​സി​ൽ സാ​യി​ഗ്രാ​മം സ്ഥാ​പ​ക ചെ​യ​ര്‍​മാ​നും എ​ന്‍​ജി​ഒ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ആ​ജീ​വ​നാ​ന്ത ര​ക്ഷാ​ധി​കാ​രി​യു​മാ​യ ആ​ന​ന്ദ​കു​മാ​ർ ഒ​ന്നാം പ്ര​തി​യും നാ​ഷ​ണ​ൽ എ​ൻ​ജി​ഒ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ന​ന്തു കൃ​ഷ്ണ​ൻ ര​ണ്ടാം പ്ര​തി​യും റി​ട്ട. ജ​സ്റ്റീ​സ് സി.​എ​ന്‍. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ർ മൂ​ന്നാം പ്ര​തി​യു​മാ​ണ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക