കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ര്‍ സ്‌​കൂ​ള്‍ ഓ​ഫ് ന​ഴ്‌​സിം​ഗി​ൽ റാ​ഗിം​ഗ്; പോ​ലീ​സ് കേ​സ് എ​ടു​ത്തു
Tuesday, February 11, 2025 10:52 PM IST
കോ​ട്ട​യം: ഗാ​ന്ധി​ന​ഗ​ര്‍ സ്‌​കൂ​ള്‍ ഓ​ഫ് ന​ഴ്‌​സിം​ഗി​ൽ റാ​ഗിം​ഗ് എ​ന്ന് പ​രാ​തി. ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളെ മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍ കോ​മ്പ​സ് ഉ​പ​യോ​ഗി​ച്ച് കു​ത്തി മു​റി​വേ​ല്‍​പ്പി​ച്ചെ​ന്ന് ഉ​ള്‍​പ്പെ​ടെ​യാ​ണ് പ​രാ​തി.

സം​ഭ​വ​ത്തി​ല്‍ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി സീ​നി​യേ​ഴ്‌​സ് ത​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ മൊ​ഴി ന​ൽ​കി.

പീ​ഡ​നം കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ​പ്പോ​ഴാ​ണ് ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി​യു​മാ​യി എ​ത്തി​യ​തെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക