കൊച്ചി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവറുൾപ്പെടെ എട്ടു പേർക്ക് പരിക്ക്. എറണാകുളം പത്തടിപ്പാലത്ത് തിങ്കളാഴ്ച രാത്രി 9.45 നായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ സ്വിഫ്റ്റ് ബസിലെ ഡ്രൈവറെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്ക് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.