തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു. ഇത് കാലത്തിന് അനുസരിച്ചുള്ള നയം മാറ്റമാണെന്ന് മന്ത്രി പറഞ്ഞു.
കാലത്തിന് അനുസരിച്ച് മാറാതെ പറ്റില്ല. വിദ്യാഭ്യാസ മുന്നേറ്റത്തിന് സ്വകാര്യ സര്‍വകലാശാലകള്‍ വേണം. മിക്ക സംസ്ഥാനങ്ങളിലും ഇതിനകം സ്വകാര്യ സര്‍വകലാശാല വന്നു.
മറ്റ് സംസ്ഥാനങ്ങളുടേതിനേക്കാള്‍ വ്യത്യസ്തമായി കേരളത്തിൽ സ്വകാര്യ സര്‍വകലാശാല വരുമ്പോഴും കുറേക്കൂടി സാമൂഹിക നിയന്ത്രണം ഉറപ്പാക്കും. ഇന്നത്തെ സാഹചര്യത്തില്‍ ഈ മാറ്റം അനിവാര്യമാണ്. ഇനിയും സ്വകാര്യ സര്‍വകലാശാല ഇല്ലെങ്കില്‍ നാം പിന്നിലാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.