ബംഗളൂരു: എയ്റോ ഇന്ത്യ ഷോയ്ക്ക് തിങ്കളാഴ്ച തുടക്കമാകും. ബംഗളൂരുവിൽ നടത്തുന്ന ഷോ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും.
ആഗോള എയ്റോസ്പേസ് കമ്പനികളുടെ അത്യാധുനിക ഉത്പന്നങ്ങള്‍ക്കൊപ്പം ഇന്ത്യ തദ്ദേശീയ നിർമിച്ച അത്യാധുനിക ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കും.
യുഎസ് യുദ്ധവിമാനമായ ലോക്ക്ഹീഡ് മാര്ട്ടിന് എഫ് 35 ഉം റഷ്യയുടെ സുഖോയ്-എസ്യു-57 ഉം എയ്റോ ഇന്ത്യ ഷോയില്‍ പങ്കെടുക്കുന്നുണ്ട്.
42,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലുള്ള സ്ഥലത്ത് 150 വിദേശ കമ്പനികളുടെ ഉള്‍പ്പെടെ 900ലധികം പ്രദർശന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.