ത​ല​സ്ഥാ​ന​ത്ത് താ​മ​ര​ വ​സ​ന്തം; സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച് ബി​ജെ​പി
Saturday, February 8, 2025 6:20 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ളി​ലേ​ക്ക് ക​ട​ന്ന് ബി​ജെ​പി നേ​തൃ​ത്വം. ഡ​ൽ​ഹി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ വീ​രേ​ന്ദ്ര സ​ച്ച്ദേ​വ​യു​മാ​യി ജെ.​പി. ന​ദ്ദ ച​ർ​ച്ച ന​ട​ത്തി. 27 വർഷത്തിനു ശേഷം ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വാ​ണ് ബി​ജെ​പി ന​ട​ത്തി​യ​ത്.

ഡ​ൽ​ഹി​യി​ൽ മു​ഖ്യ​മ​ന്ത്രി​യെ കേ​ന്ദ്ര​നേ​തൃ​ത്വം തീ​രു​മാ​നി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ വീ​രേ​ന്ദ്ര സ​ച്ച്ദേ​വ നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു. ആ​കെ 70 സീ​റ്റി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 48 സീ​റ്റു​ക​ളി​ൽ ബി​ജെ​പി​യും 22 സീ​റ്റു​ക​ളി​ൽ എ​എ​പി​യു​മാ​ണ്.

എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​ന് ഒ​രു സീ​റ്റു പോ​ലും നേ​ടാ​നാ​യി​ല്ല. ആ​ദ്യ​ഘ​ട്ടം മു​ത​ൽ ഒ​രു സീ​റ്റി​ൽ ലീ​ഡ് നി​ല​നി​ർ​ത്തി​യെ​ങ്കി​ലും വോ​ട്ടെ​ണ്ണ​ൽ അ​വ​സാ​ന​മി​നി​റ്റു​ക​ളി​ലേ​ക്ക് നീ​ങ്ങി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സ് സം​പൂ​ജ്യ​രാ​യി മാ​റു​ക​യാ​യി​രു​ന്നു.

കേ​ജ​രി​വാ​ളി​നെ അ​ഴി​മ​തി​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ച്ച് എ​എ​പി​യു​ടെ കോ​ട്ട ത​ക​ര്‍​ത്തു​കൊ​ണ്ടാ​ണ് ഡ​ൽ​ഹി​യി​ൽ ബി​ജെ​പി​യു​ടെ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വ്. അ​ഴി​മ​തി വി​രു​ദ്ധ പോ​രാ​ളി​യെ​ന്ന കേ​ജ​രി​വാ​ളി​ന്‍റെ ശ​ക്ത​മാ​യ പ്ര​തി​ച്ഛാ​യ തു​ട​ച്ചു​നീ​ക്കി​ക്കൊ​ണ്ടു​ള്ള പ്ര​ചാ​ര​ണ​ത്തി​നാ​ണ് ബി​ജെ​പി ഊ​ന്ന​ല്‍ കൊ​ടു​ത്ത​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക