മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന ടി-20 യിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് അടിച്ചുകൂട്ടി. അഭിഷേക് ശർമയുടെ സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്.
56 പന്തിൽ 135 റൺസ് എടുത്താണ് അഭിഷേക് തിളങ്ങിയത്. 13 പന്തിൽ 30 റൺസ് എടുത്ത ശിവം ധൂബേയും 15 പന്തിൽ 24 റൺസെടുത്ത തിലക് വർമയും ഇന്ത്യയുടെ സ്കോറിന് കരുത്തേകി.
സഞ്ജു സാംസൺ (16), അഭിഷേക് ശർമ (135), തിലക് വർമ (24), സൂര്യകുമാർ യാദവ് (രണ്ട്), ശിവം ധൂബേ (30), ഹാർദിക് പാണ്ഡ്യ (ഒമ്പത്), റിങ്കു സിംഗ് (ഒമ്പത്), അക്സർ പട്ടേൽ (15), എന്നിങ്ങനെയാണ് സ്കോർ.
മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ മൂന്ന് മത്സരങ്ങളും നേടി ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഇംഗ്ലണ്ട് വിജയിച്ചത്.