ന്യൂഡൽഹി: എൻവിഎസ്-2 ഉപഗ്രഹത്തിൽ തകരാർ. വിക്ഷേപണത്തിനു ശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താനായില്ല.
ശ്രീഹരിക്കോട്ടയിൽനിന്നുള്ള നൂറാം വിക്ഷേപണ ദൗത്യത്തിലാണ് പ്രതിസന്ധി നേരിട്ടത്. നിലവിൽ ഉപഗ്രഹത്തെ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ ഐഎസ്ആർഒ നടത്തുകയാണ്.
ഐഎസ്ആർഒയുടെ രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-2, അമേരിക്കയുടെ ജിപിഎസിനുള്ള ഇന്ത്യൻ ബദലായ നാവികിന് വേണ്ടിയുള്ള ഉപഗ്രഹമാണ്. ജിഎസ്എൽവിയുടെ പതിനേഴാം ദൗത്യമായിരുന്നു ഇത്.