വാഷിംഗ്ടൺ ഡിസി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫെബ്രുവരി നാലിന് നടക്കുന്ന യോഗത്തിലേക്കാണ് ക്ഷണം.
ട്രംപിന്റെ ക്ഷണം ലഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ട്രംപിന്റെ രണ്ടാം വരവിൽ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കപ്പെടുന്ന ആദ്യത്തെ വിദേശ നേതാവാണ് പ്രധാനമന്ത്രി നെതന്യാഹു.