മലപ്പുറം: ഒയാസിസ് കമ്പനിക്കു വേണ്ടിയാണ് സർക്കാർ മദ്യനയം മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മദ്യ നയം മാറും മുൻപ് അവർ എലപ്പുള്ളിയിൽ സ്ഥലം വാങ്ങിയത് ഇതിന് തെളിവാണ്. മദ്യനയം മാറും എന്ന് കമ്പനി എങ്ങനെ അറിഞ്ഞെന്ന് സതീശൻ ചോദിച്ചു.
എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയിൽ തീരുമാനമെടുത്തത് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രി എം.ബി.രാജേഷും മാത്രം അറിഞ്ഞാണ്. കന്പനിക്ക് വേണ്ടി വീറോടെ വാദിക്കുന്നത് എക്സൈസ് മന്ത്രിയാണ്. താൻ പുറത്തുവിട്ട രേഖ വ്യാജമെന്ന് സർക്കാർ പറഞ്ഞിട്ടില്ല.
പാലക്കാട് വലിയ ജലക്ഷാമം ഉണ്ടാവും. ജലക്ഷാമം കൊണ്ട് പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വന്നുവെന്ന് എംപിയായിരിക്കുന്പോൾ പറഞ്ഞ ആളാണ് എം.ബി.രാജേഷ്.
അരിയാണ് സ്പിരിറ്റുണ്ടാക്കാൻ എലപ്പുള്ളി പദ്ധതിയിൽ ഉപയോഗിക്കുക. ഇത് സിപിഎം കേന്ദ്രനയത്തിനും എതിരാണ്. വിഷയത്തിൽ കന്പനി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.