രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് തോൽവി. രാജ്കോട്ട് നിരഞ്ജന് ഷാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 26 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ ജയം. സ്കോർ: ഇംഗ്ലണ്ട് 179/9, ഇന്ത്യ 145/9.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി. ബെന്‍ ഡക്കറ്റ് (28 പന്തില്‍ 51), ലിയാം ലിവിംഗ്സ്റ്റണ് (24 പന്തില്‍ 43) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനാണ് സാധിച്ചത്.
40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ടോപ് സ്കോറര്‍. ജാമി ഓവര്‍ മൂന്ന് വിക്കറ്റെടുത്തു. ഇന്ത്യയ്ക്കായി വരുണ്‍ ചക്രവർത്തി അഞ്ചുവിക്കറ്റ് നേടി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിലായി. വരുണ്‍ ചക്രവർത്തിയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.