വയനാട്: പഞ്ചാരക്കൊല്ലിയിലെ കടുവയെ കണ്ടെത്തുന്നതിനുള്ള സ്പെഷൽ ഓപ്പറേഷൻ തുടങ്ങി. അതിരാവിലെ തന്നെ തിരച്ചിൽ ആരംഭിച്ചു.
പിലാക്കാവ് ഭാഗത്ത് ആണ് വെറ്ററിനറി ടീം തിരച്ചിലിന് ഇറങ്ങിയത്. കടുവയുടെ കൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് തിരച്ചിൽ.
മേഖലയിൽ രാവിലെ ആറ് മുതൽ 48 മണിക്കൂർ കർഫ്യൂ തുടങ്ങി. മാനന്തവാടി നഗരസഭയിലെ പഞ്ചാരകൊല്ലി, ചിറക്കര, പിലാക്കാവ് ഡിവിഷനുകളിലെ മദ്രസകൾ, ആങ്കൻവാടികൾ, സ്കൂളുകൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാർഥികൾ ക്ലാസിൽ ഹാജരാക്കേണ്ടതില്ല എന്നും നിർദേശമുണ്ട്.
വനംവകുപ്പ് ദൗത്യ സംഘത്തിനൊപ്പം സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ കമാണ്ടോകൾ കൂടി ഇന്നു കടുവയെ തേടി ഇറങ്ങും.