എ​ല​പ്പു​ള്ളി​യി​ലെ ബ്രൂ​വ​റി; എ​തി​ർ​പ്പു​മാ​യി സി​പി​ഐ
Monday, January 27, 2025 10:12 PM IST
ആ​ല​പ്പു​ഴ: പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി​യി​ലെ ബ്രൂ​വ​റി അ​നു​മ​തി​യി​ൽ എ​തി​ർ​പ്പു​മാ​യി സി​പി​ഐ. ത​ങ്ങ​ളു​ടെ നി​ല​പാ​ട് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്തെ അ​റി​യി​ക്കാ​ൻ സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് തീ​രു​മാ​നി​ച്ചു.

കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​തെ പ​ദ്ധ​തി ന​ട​പ്പാ​ക്ക​രു​തെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ആ​വ​ശ്യ​പ്പെ​ട്ടു. അ​നു​മ​തി​ക്കെ​തി​രെ ക​ടു​ത്ത നി​ല​പാ​ടെ​ടു​ത്ത പാ​ല​ക്കാ​ട് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് തീ​രു​മാ​ന​ത്തി​നൊ​പ്പം നി​ൽ​ക്കാ​നാ​ണ് ആ​ല​പ്പു​ഴ​യി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് തീ​രു​മാ​നം.

വി​ക​സ​നം ആ​വ​ശ്യ​മാ​ണെ​ങ്കി​ലും അ​തി​ലും പ്ര​ധാ​നം കു​ടി​വെ​ള്ള​മാ​ണ്. കു​ടി​വെ​ള്ള പ്ര​ശ്നം അ​വ​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് പാ​ർ​ട്ടി നി​ല​പാ​ട്. ഭൂ​ഗ​ർ​ഭ​ജ​ല​മെ​ടു​ക്കാ​തെ​യാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി വി​ശ​ദീ​ക​രി​ച്ച​താ​യി പാ​ർ​ട്ടി മ​ന്ത്രി​മാ​ർ യോ​ഗ​ത്തെ അ​റി​യി​ച്ചു.

പ​ക്ഷേ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും ആ​ശ​ങ്ക തീ​ർ​ക്കാ​തെ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി. അ​നു​മ​തി​ക്ക് മു​മ്പ് മു​ന്ന​ണി​യി​ൽ കാ​ര്യ​മാ​യ ച​ർ​ച്ച ന​ട​ന്നി​ല്ലെ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

ആ​ശ​ങ്ക എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്ത അ​റി​യി​ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ചു​മ​ത​ല​പ്പെ​ടു​ത്തി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക