തിരുവനന്തപുരം: പിപിഇ കിറ്റ് അഴിമതിയില്‍ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോവിഡ് കാലത്ത് പുര കത്തുമ്പോള്‍ വാഴ വെട്ടി. കൊള്ള നടത്തിയിട്ട് കെ.കെ.ശൈലജ ന്യായീകരിക്കുകയാണെന്നും ചെന്നിത്തല പ്രതികരിച്ചു.
കുറഞ്ഞ വിലയ്ക്ക് കിട്ടുമായിരുന്ന പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങി. കേസില്‍ ആദ്യത്തെ പ്രതി അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ്. മുഖ്യമന്ത്രി അറിഞ്ഞുതന്നെയാണ് ഇത് ചെയ്തത്.
കോവിഡ് കാലത്ത് ജനങ്ങള്‍ അനുഭവിച്ച ദുരിതത്തെ വിറ്റ് കാശാക്കാന്‍ ശ്രമിച്ചു. ദുരന്തത്തെപ്പോലും അഴിമതിക്കുള്ള ഉപാധിയാക്കി മാറ്റിയ സര്‍ക്കാരാണ് ഇത്.
കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തതുവഴി ജനങ്ങളുടെ ജീവന് വച്ച് പന്താടുകയാണ് സര്‍ക്കാര്‍ ചെയ്തത്. കോവിഡ് കാലത്ത് വന്‍ അഴിമതി നടന്നെന്ന് തങ്ങള്‍ അന്നേ പറഞ്ഞതാണ്. സിഎജി റിപ്പോര്‍ട്ട് വന്നതോടെ ഇക്കാര്യം വ്യക്തമായെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.