മ​ദ്യ​നി​ര്‍​മാ​ണ യൂ​ണി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി
Sunday, January 19, 2025 11:43 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ഞ്ചി​ക്കോ​ട്ട് മ​ദ്യ​നി​ര്‍​മാ​ണ യൂ​ണി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. പ്ര​തി​പ​ക്ഷം എ​ല്ലാ വി​ക​സ​ന​പ​ദ്ധ​തി​ക​ളെ​യും എ​തി​ർ​ക്കു​ന്ന​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ദ്യ​നി​ര്‍​മാ​ണ യൂ​ണി​റ്റി​ന് അ​നു​മ​തി ന​ൽ​കി​യ​ത് എ​ല്ലാം നി​യ​മ​വും ച​ട്ട​വും അ​നു​സ​രി​ച്ച് ത​ന്നെ​യാ​ണ്. ഒ​രു​ത​ര​ത്തി​ലു​ള്ള ജ​ല​ചൂ​ഷ്ണ​വും അ​വി​ടെ ന​ട​ക്കു​ന്നി​ല്ല. പ്ര​തി​പ​ക്ഷം ക​ഴി​യു​ന്ന​ത്ര വി​വാ​ദ​വു​മാ​യി മു​ന്നോ​ട്ട് പോ​ക​ട്ടെ​യെ​ന്നാ​ണ് ത​ന്‍റെ നി​ല​പാ​ട്.

എ​ല്ലാ കാ​ര്യ​ത്തി​ലും വ്യ​ക്ത​ത വ​രു​ത്തു​മെ​ന്നും എ​ല്ലാ സം​ശ​യ​ങ്ങ​ൾ​ക്കും ഉ​ത്ത​രം ന​ൽ​കു​മെ​ന്നും രാ​ജേ​ഷ് പ്ര​തി​ക​രി​ച്ചു. എ​ത്ര കി​ട്ടി​യെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റ ചോ​ദ്യം സ്വാ​ഭാ​വി​ക കോ​ൺ​ഗ്ര​സു​കാ​ര​ന്‍റെ ചോ​ദ്യം മാ​ത്ര​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക