മ​ണ്ണാ​ർ​ക്കാ​ട് ന​ബീ​സ കൊ​ല​ക്കേ​സ്; പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം
Saturday, January 18, 2025 3:34 PM IST
പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ഭ​ക്ഷ​ണ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി മു​ത്ത​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ക​രി​ന്പു​ഴ പ​ടി​ഞ്ഞാ​റേ​തി​ൽ ഫ​സീ​ല, ഭ​ർ​ത്താ​വ് ബ​ഷീ​ർ എ​ന്നി​വ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ. മ​ണ്ണാ​ര്‍​ക്കാ​ട് പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ര്‍​ഗ പ്ര​ത്യേ​ക കോ​ട​തി​യു​ടേ​താ​ണ് വി​ധി.

ഇ​തി​ന് പു​റ​മേ, തെ​ളി​വ് ന​ശി​പ്പി​ച്ച​തി​ന് ബ​ഷീ​റി​ന് ഏ​ഴ് വ​ര്‍​ഷം ത​ട​വ് ശി​ക്ഷ​യും വി​ധി​ച്ചു. ഇ​രു​വ​രും ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യും ഒ​ടു​ക്ക​ണം. കൊ​ല​പാ​ത​കം, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, ഗൂ​ഢാ​ലോ​ച​ന എ​ന്നീ കു​റ്റ​ങ്ങ​ള്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും സാ​ഹ​ച​ര്യ തെ​ളി​വു​ക​ളു​മാ​ണ് കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​ത്. 2016 ജൂ​ണ്‍ 23നാ​യി​രു​ന്നു തോ​ട്ട​ര സ്വ​ദേ​ശി​നി ന​ബീ​സ (71) കൊ​ല​പ്പെ​ട്ട​ത്.

പ്ര​തി​ക​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ലേ​ക്ക് നോ​മ്പ് തു​റ​ക്കാ​നാ​യി ന​ബീ​സ​യെ വി​ളി​ച്ചു വ​രു​ത്തി നോ​മ്പ് ക​ഞ്ഞി​യി​ൽ വി​ഷം ചേ​ർ​ത്താ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. മ​ര​ണം ഉ​റ​പ്പാ​ക്കി​യ ശേ​ഷം ചാ​ക്കി​ൽ​കെ​ട്ടി മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം ല​ഭി​ച്ച കു​റി​പ്പ് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളേ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ക്കു​ന്ന​ത്. നേ​ര​ത്തേ ഭ​ർ​തൃ​പി​താ​വി​നെ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ന്നാം​പ്ര​തി ഫ​സീ​ല​യെ കോ​ട​തി അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു. മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു കൊ​ല​പാ​ത​ക​വും കൊ​ല​പാ​ത​ക ശ്ര​മ​വും ന​ട​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക