നീ​റ്റ് പ​രീ​ക്ഷ ഇ​ത്ത​വ​ണ​യും ഓ​ൺ​ലൈ​നാ​കി​ല്ല;​ഒ​എം​ആ​ർ രീ​തി​യി​ൽ ത​ന്നെ ന​ട​ത്തും
Thursday, January 16, 2025 8:25 PM IST
ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള നീ​റ്റ് യു​ജി പ​രീ​ക്ഷ ഈ ​വ​ർ​ഷ​വും പ​ഴ​യ രീ​തി​യി​ൽ ത​ന്നെ നടത്തും. പ​രീ​ക്ഷ ഒ​എം​ആ​ർ രീ​തി​യി​ൽ ഒ​രു ദി​വ​സം ഒ​റ്റ ഷി​ഫ്റ്റ് ആ​യി ന​ട​ത്തു​മെ​ന്ന് ദേ​ശീ​യ പ​രീ​ക്ഷ ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി.

ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ​രീ​ക്ഷ​യെ സം​ബ​ന്ധി​ച്ച് വ്യാ​പ​ക ക്ര​മ​ക്കേ​ട് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്കു​റി പ​രീ​ക്ഷ രീ​തി​യി​ൽ മാ​റ്റം വ​രു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ.

പ​രീ​ക്ഷ ന​ട​ത്തി​പ്പ് സു​താ​ര്യ​മാ​ക്കു​വാ​ൻ നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച ഡോ. ​കെ രാ​ധാ​കൃ​ഷ്ണ​ൻ ക​മ്മി​റ്റി​യും ഓ​ൺ​ലൈ​നി​ൽ പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള ശു​പാ​ർ​ശ ന​ൽ​കി​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക