ഭാ​ര​ത​പ്പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ കു​ടും​ബം ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു: രണ്ട് പേർ മ​രി​ച്ചു
Thursday, January 16, 2025 7:11 PM IST
തൃ​ശൂ​ർ: ചെ​റു​തു​രു​ത്തി​യി​ൽ ഭാ​ര​ത​പ്പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ നാ​ലം​ഗ കു​ടും​ബം ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. രണ്ട് പേർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു.

ചെ​റു​തു​രു​ത്തി ഓ​ട​ക്ക​ൽ വീ​ട്ടി​ൽ ക​ബീ​റും ഭാ​ര്യ​യും മ​ക​ളും ബ​ന്ധു​വാ​യ മ​റ്റൊ​രു കു​ട്ടി​യു​മാ​ണ് ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​ബീ​റി​ന്‍റെ ഭാ​ര്യ റെ​യ്ഹാ​ന​യും സഹാദരിയുടെ മകനുമാണ് മരിച്ചത്.

ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് കു​ടും​ബം ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ശ്മ​ശാ​നം ക​ട​വി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ സ​മ​യ​ത്താ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.

ക​ബീ​റി​ന്‍റെ ഭാ​ര്യ​യെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ക​ബീ​റി​നും മകൾക്കും വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു.

ഫ​യ​ര്‍​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക