കേ​ന്ദ്ര​ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​തീ​ക്ഷ; എ​ട്ടാം ശ​മ്പ​ള ക​മ്മീ​ഷ​ന് അ​നു​മ​തി
Thursday, January 16, 2025 6:02 PM IST
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള എ​ട്ടാം ശ​മ്പ​ള ക​മ്മീ​ഷ​ന്‍ രൂ​പ​വ​ത്ക​ര​ണ​ത്തി​ന്‌ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി. കേ​ന്ദ്ര​മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കേ​ന്ദ്ര ബ​ജ​റ്റി​നു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് എ​ട്ടാം ശ​മ്പ​ള ക​മ്മീ​ഷ​ന്‍ രൂ​പ​വ​ത്ക​ര​ണം കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച​ത്.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ അ​ടി​സ്ഥാ​ന ശ​മ്പ​ളം, അ​ല​വ​ന്‍​സു​ക​ള്‍, പെ​ന്‍​ഷ​ന്‍, മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ള്‍ എ​ന്നി​വ പ​രി​ഷ്‌​ക​രി​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ് ശ​മ്പ​ള ക​മ്മീ​ഷ​ന്‍ രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത്. 50 ല​ക്ഷം കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഇ​തി​ലൂ​ടെ വ​രു​മാ​നം വ​ർ​ധി​ക്കും.

ഏ​ഴാം ശ​മ്പ​ള ക​മ്മീ​ഷ​ന്‍ ശി​പാ​ര്‍​ശ​ക​ള്‍ ഇ​തി​ന​കം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ശ്വി​നി വൈ​ഷ്ണ​വ് പ​റ​ഞ്ഞു. പു​തി​യ ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും അ​ശ്വി​നി വൈ​ഷ്ണ​വ് വ്യ​ക്ത​മാ​ക്കി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക