ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്
Wednesday, January 15, 2025 6:02 AM IST
നോ​ട്ടിം​ഗ്ഹാം: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ക​രു​ത്ത​രാ​യ ലി​വ​ർ​പൂ​ൾ എ​ഫ്സി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ വീ​തം നേ​ടി​യാ​ണ് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​ത്.

നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ സി​റ്റി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നോ​ട്ടിം​ഗ്ഹാം താ​രം ക്രി​സ് വു​ഡ് ആ​ണ് ആ​ദ്യം ഗോ​ൾ നേ​ടി​യ​ത്. എ​ട്ടാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

എ​ന്നാ​ൽ 66ാം മി​നി​റ്റി​ൽ ഡി​യ​ഗോ ജോ​ട്ട ലി​വ​ർ​പൂ​ളി​നെ ഒ​പ്പ​മെ​ത്തി​ച്ചു. പി​ന്നീ​ട് വി​ജ​യ​ഗോ​ളി​നാ​യി ഇ​രു ടീ​മും കി​ണ​ഞ്ഞ് പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും ഗോ​ൾ നേ​ടാ​നാ​യി​ല്ല.

ഇ​തോ​ടെ ലി​വ​ർ​പൂ​ളി​ന് 47 പോ​യി​ന്‍റും നോ​ട്ടിം​ഗ്ഹാ​മി​ന് 41 പോ​യി​ന്‍റും ആ​യി. ലി​വ​ർ​പൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്തും നോ​ട്ടിം​ഗ്ഹാം ര​ണ്ടാ​മ​തു​മാ​ണ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക