സം​സ്ഥാ​ന​ത്തെ പെ​ട്രോ​ള്‍ പ​മ്പു​ക​ൾ ഇ​ന്ന് ഉച്ചയ്ക്ക് 12 വ​രെ അ​ട​ച്ചി​ടും
Monday, January 13, 2025 6:02 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ പെ​ട്രോ​ള്‍ പ​മ്പു​ക​ളും ഇ​ന്ന് രാ​വി​ലെ ആ​റ് മു​ത​ല്‍ ഉച്ചയ്ക്ക് 12 വ​രെ അ​ട​ച്ചി​ടും. എ​ച്ച്പി​സി​എ​ൽ ഓ​ഫി​സി​ൽ ച​ർ​ച്ച​യ്ക്കെ​ത്തി​യ പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളെ ടാ​ങ്ക​ർ ലോ​റി ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ മ​ർ​ദി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​തി​ഷേ​ധം.

ഇ​ന്ധ​ന​വു​മാ​യി പ​മ്പു​ക​ളി​ലെ​ത്തു​ന്ന ലോ​റി ഡ്രൈ​വ​ർ​മാ​ർ​ക്ക് ‘ചാ​യ​ക്കാ​ശ്’ എ​ന്ന പേ​രി​ൽ ഒ​രു തു​ക ന​ൽ​കു​ന്ന പ​തി​വു​ണ്ട്. 300 രൂ​പ വ​രെ​യാ​ണ് നി​ല​വി​ൽ ന​ൽ​കു​ന്ന​ത്. ഈ ​തു​ക​യി​ൽ വ​ർ​ധ​ന വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ്രൈ​വ​ർ​മാ​ർ രം​ഗ​ത്തെ​ത്തു​ക​യും ആ​വ​ശ്യം ഡീ​ല​ർ​മാ​ർ നി​ര​സി​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ത​ർ​ക്കം.

ഇ​ക്കാ​ര്യം പ​രി​ഹ​രി​ക്കാ​നാ​ണ് കോ​ഴി​ക്കോ​ട് എ​ല​ത്തൂ​രി​ലെ ഡി​പ്പോ​യി​ൽ ച​ർ​ച്ച ന​ട​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നി​ടെ ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​ർ​മാ​ർ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ കൈ​യേ​റ്റം ചെ​യ്തെ​ന്നാ​ണ് ആ​രോ​പ​ണം.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക