ഇ​നി ദീ​ദി​ക്കൊ​പ്പം; അ​ന്‍​വ​ര്‍ ടി​എം​സി സം​സ്ഥാ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​റാ​കും
Friday, January 10, 2025 10:24 PM IST
കോ​ല്‍​ക്ക​ത്ത: തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ടി​എം​സി സം​സ്ഥാ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​റാ​കും. ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കും. അ​ന്‍​വ​ര്‍ ഇ​ന്ന് മു​ത​ല്‍ തൃ​ണ​മൂ​ല്‍ കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണെ​ന്ന് അ​ഭി​ഷേ​ക് ബാ​ന​ർ​ജി എ​ക്സി​ല്‍ കു​റി​ച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് അ​ന്‍​വ​ര്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദ​വി ഏ​റ്റെ​ടു​ത്തേ​ക്കും. ജ​നു​വ​രി അ​വ​സാ​ന​മോ ഫെ​ബ്രു​വ​രി ആ​ദ്യ​മോ മ​മ​താ ബാ​ന​ര്‍​ജി കേ​ര​ള​ത്തി​ല്‍ എ​ത്തും. കോ​ഴി​ക്കോ​ട്ടോ മ​ല​പ്പു​റ​ത്തോ സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ മ​മ​ത പ​ങ്കെ​ടു​ക്കും.

ശ​നി​യാ​ഴ്ച പി.​വി. അ​ന്‍​വ​റും മ​മ​ത ബാ​ന​ര്‍​ജി​യും ഒ​ന്നി​ച്ച് വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്നും അ​ന്‍​വ​റി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. അ​ൻ​വ​റി​ന്‍റെ നീ​ക്കം കേ​ര​ള​ത്തി​ൽ സി​പി​എ​മ്മി​നും പി​ണ​റാ​യി​സ​ത്തി​നും എ​തി​രാ​യ പോ​രാ​ട്ട​ത്തി​നു ക​രു​ത്തു പ​ക​രു​മെ​ന്ന് ഡി​എം​കെ കേ​ര​ള ഘ​ട​കം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​സ്.​മ​നോ​ജ് കു​മാ​ർ പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക