പത്തനംതിട്ട: 13-ാം വയസുമുതല്‍ പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുമായി പതിനെട്ടുകാരി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 60 പേര് പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയില്‍ ഇലവുംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശിശുക്ഷേമ സമിതിയോടു പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ 40 പ്രതികൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തെന്ന് ഇലവുംതിട്ട പോലീസ് പറഞ്ഞു.
ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തെന്നാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ട്.
പ്രാഥമിക പരിശോധനയില്‍ തന്നെ 62 പ്രതികളുണ്ടെന്നാണു സൂചന. പത്തനംതിട്ട പോലീസ് സ്റ്റേഷനിലും പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് അപൂര്‍വമാണെന്ന് പോലീസ് പറഞ്ഞു.