എ​ൻ.​പ്ര​ശാ​ന്ത് ഐ​എ​സി​ന്‍റെ സ​സ്‌​പെ​ൻ​ഷ​ൻ നീ​ട്ടി
Friday, January 10, 2025 8:46 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ൻ.​പ്ര​ശാ​ന്ത് ഐ​എ​സി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ നീ​ട്ടി സ​ർ​ക്കാ​ർ. നാ​ല് മാ​സ​ത്തേ​യ്ക്കാ​ണ് സ​സ്‌​പെ​ൻ​ഷ​ൻ നീ​ട്ടി​യ​ത്.

റി​വ്യൂ ക​മ്മി​റ്റി​യു​ടെ ശി​പാ​ര്‍​ശ അ​നു​സ​രി​ച്ചാ​ണ് തീ​രു​മാ​നം. എ​ന്‍.​പ്ര​ശാ​ന്ത് മ​റു​പ​ടി ന​ല്‍​കാ​ത്ത​ത് ഗു​രു​ത​ര ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നാ​ണ് റി​വ്യു ക​മ്മി​റ്റി​യു​ടെ വി​ല​യി​രു​ത്ത​ല്‍.

അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി ജ​യ​തി​ല​കി​നെ​യും വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഗോ​പാ​ല​കൃ​ഷ്ണ​നെ​യും ഫേ​സ്ബു​ക്കി​ല്‍ അ​പ​മാ​നി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് പ്ര​ശാ​ന്തി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​ന്‍ ന​ൽ​കി​യ ചാ​ര്‍​ജ് മെ​മ്മോ​യ്ക്ക് മ​റു​പ​ടി ന​ല്‍​കു​ന്ന​തി​ന് പ​ക​രം ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് അ​ങ്ങോ​ട്ട് വി​ശ​ദീ​ക​ര​ണം തേ​ടി​യ​തും വി​വാ​ദ​മാ​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ രേ​ഖ​യി​ല്‍ കൃ​ത്രി​മം കാ​ട്ടി​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ.​പ്ര​ശാ​ന്ത് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് വ​ക്കീ​ൽ നോ​ട്ടീ​സും ന​ൽ​കി​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക