ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ജ​യി​ലി​ല്‍ തു​ട​രും; ഹ​ര്‍​ജി ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റി
Friday, January 10, 2025 2:31 PM IST
കൊ​ച്ചി: ലൈം​ഗി​ക അ​ധി​ക്ഷേ​പ കേ​സി​ൽ റി​മാ​ൻ​ഡി​ലു​ള്ള ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ജ​യി​ലി​ല്‍ തു​ട​രും. ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

അ​ടി​യ​ന്ത​ര​മാ​യി ഹ​ര്‍​ജി പ​രി​ഗ​ണി​ക്കേ​ണ്ട എ​ന്ത് സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. പൊ​തു ഇ​ട​ത്തി​ല്‍ സം​സാ​രി​ക്കു​മ്പോ​ള്‍ കു​റ​ച്ചു​കൂ​ടി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ത​നി​ക്കെ​തി​രേ ആ​രോ​പി​ച്ചി​രി​ക്കു​ന്ന കു​റ്റ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​ത​ല്ലെ​ന്ന് ബോ​ബി കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. താ​ന്‍ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ള്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും വാ​ദ​മു​യ​ർ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ സ​ര്‍​ക്കാ​രി​ന് മ​റു​പ​ടി ന​ല്‍​കാ​ന്‍ സ​മ​യം കൊ​ടു​ക്കേ​ണ്ട​തു​ണ്ട്. അ​തു​കൊ​ണ്ട് ഹ​ര്‍​ജി ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യാ​ണെ​ന്ന് കോ​ട​തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഹ​ണി റോ​സി​നെ ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി വ്യാ​ഴാ​ഴ്ച​ബോ​ബി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്ന​ത്. ബോ​ബി​യെ 14 ദി​വ​സ​ത്തേ​ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ബോ​ബി ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക