കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എയടക്കം അഞ്ചു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികള്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും.
ഹർജി ഇന്നലെ ജസ്റ്റീസ് പി.ബി.സുരേഷ് കുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്കെത്തിയെങ്കിലും അഭിഭാഷകന്റെ ആവശ്യപ്രകാരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
20-ാം പ്രതി സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ.വി. കുഞ്ഞിരാമന്, 14-ാം പ്രതി കെ. മണികണ്ഠന്, 21-ാം പ്രതി രാഘവന് വെളുത്തോളി, 22-ാം പ്രതി കെ.വി. ഭാസ്കരന് എന്നിവരാണ് അപ്പീല്‍ നല്‍കിയത്.
തെളിവുകളില്ലാതെയാണു പ്രത്യേക സിബിഐ കോടതി തങ്ങള്‍ക്കെതിരേ തടവുശിക്ഷ വിധിച്ചിരിക്കുന്നത് എന്നതടക്കമുള്ള വാദമുന്നയിച്ചാണ് അപ്പീല്‍.
പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും 2019 ഫെബ്രുവരി 17 നു കൊലപ്പെടുത്തിയ കേസില്‍ പത്തു പ്രതികളെ ജീവപര്യന്തം തടവിനും ഹര്‍ജിക്കാരെ അഞ്ചുവര്‍ഷം തടവിനുമാണ് സിബിഐ കോടതി ശിക്ഷിച്ചത്.