ന്യൂഡൽഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ സംസ്കാരം ശനിയാഴ്ച നടക്കും. മൃതദേഹം കോണ്‍ഗ്രസ് ദേശീയ ആസ്ഥാനത്ത് പൊതുദര്‍ശനത്തിനുവയ്ക്കും. സമയക്രമത്തില്‍ തീരുമാനം പിന്നീട് അറിയിക്കും.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസിലാണ് മന്മോഹന് സിംഗിന്റെ അന്ത്യം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ രാജ്യത്തെ വളര്‍ച്ചയിലേക്ക് കൈപിടിച്ച് നടത്തിയ ദീര്‍ഘദര്‍ശിയാണ് വിടവാങ്ങിയത്.
മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ ഏഴ് ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കി. ഇന്ന് രാവിലെ 11ന് മന്ത്രിസഭായോഗം ചേരും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും മുൻ പ്രധാനമന്ത്രിയുടെ സംസ്കാരം.