വ​യ​നാ​ട് പു​ന​ര​ധി​വാ​സം; പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്ന്
Sunday, December 22, 2024 4:58 AM IST
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് പു​ന​ര​ധി​വാ​സം ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ഓ​ൺ​ലൈ​നാ​യി ചേ​രും. ടൗ​ൺ​ഷി​പ്പ് നി​ർ​മാ​ണം എ​ങ്ങ​നെ വേ​ണം എ​ന്ന​തി​ലും ആ​രെ ഏ​ൽ​പ്പി​ക്കു​മെ​ന്ന​തി​ലും ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും.

വീ​ടു​ക​ൾ നി​ർ​മി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​വ​രു​മാ​യി സ​ർ​ക്കാ​ർ അ​ടു​ത്ത ദി​വ​സം ച​ർ​ച്ച ന​ട​ത്തും. ച​ർ​ച്ച​ക​ൾ​ക്ക് ചീ​ഫ് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. വീ​ട് നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യ നെ​ടു​മ്പാ​ല എ​സ്റ്റേ​റ്റി​ന്‍റെ​യും എ​ൽ​സ്റ്റോ​ൺ എ​സ്റ്റേ​റ്റി​ന്‍റെ​യും ഉ​ട​മ​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ലെ നി​യ​മ​പ​രി​ഹാ​രം ക​ണ്ടെ​ത്ത​ലി​ലും പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കും. അ​തേ​സ​മ​യം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ത​യാ​റാ​ക്കി​യ പ​ട്ടി​ക​യെ ചൊ​ല്ലി വി​വാ​ദം ഉ​യ​രു​ന്ന​തി​നി​ടെ പ്ര​തി​ക​ര​ണ​വു​മാ​യി റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ രം​ഗ​ത്തെ​ത്തി.

നി​ല​വി​ൽ പു​റ​ത്തി​റ​ക്കി​യ​ത് ക​ര​ടു പ​ട്ടി​ക മാ​ത്ര​മാ​ണെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.15 ദി​വ​സ​ത്തി​ന​കം ആ​ക്ഷേ​പ​ങ്ങ​ൾ അ​റി​യി​ക്കാം. ക​ര​ടി​ൽ ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പൂ​ർ​ണ​മാ​യി കേ​ൾ​ക്കും. ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ളെ പോ​ലും ഒ​ഴി​വാ​ക്കി​ല്ലെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക