യൂ​സ്ഡ് കാ​റു​ക​ൾ​ക്ക് ഇ​നി ജി​എ​സ്ടി കൂ​ടും; ഉ​യ​ർ​ത്തി​യ​ത് 12 ൽ ​നി​ന്ന് 18 ശ​ത​മാ​ന​ത്തി​ലേ​ക്ക്
Saturday, December 21, 2024 8:24 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​ക​ളു​ടെ ജി​എ​സ്ടി ഒ​ഴി​വാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ജി​എ​സ്ടി കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കാ​തെ പി​രി​ഞ്ഞു. സ​മ​വാ​യം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം ഉ​പ​യോ​ഗി​ച്ച കാ​റു​ക​ൾ കമ്പനികളിൽനിന്ന് വാ​ങ്ങു​മ്പോ​ൾ ഇ​നി​മു​ത​ൽ ജി​എ​സ്ടി കൂ​ടും. 12 ൽ ​നി​ന്ന് 18 ശ​ത​മാ​ന​മാ​യാ​ണ് ഉ​പ​യോ​ഗി​ച്ച കാ​റു​ക​ളു​ടെ ജി​എ​സ്ടി കൂ​ടു​ന്ന​ത്. ഉ​പ​യോ​ഗി​ച്ച ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കും.

യൂ​സ്ഡ് കാ​ർ ക​മ്പ​നി​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യാ​ലാ​ണ് ഈ ​വ​ർ​ധ​ന ബാ​ധ​ക​മാ​കു​ന്ന​ത്. ഭ​ക്ഷ്യ വി​ത​ര​ണ​ത്തി​നു​ള്ള ജി​എ​സ്ടി ഒ​ഴി​വാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും ഇ​ന്ന് ധാ​ര​ണ​യാ​യി​ല്ല.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക