ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചാ കേ​സ്; അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി ക്രൈം​ബ്രാ​ഞ്ച്
Sunday, December 22, 2024 6:56 AM IST
കോ​ഴി​ക്കോ​ട്: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചാ കേ​സി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി ക്രൈം​ബ്രാ​ഞ്ച്. എം​എ​സ് സൊ​ല്യൂ​ഷ​ൻ​സ് സി​ഇ​ഒ ഷു​ഹൈ​ബി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണി​ന്‍റെ​യും ഹാ​ർ​ഡ് ഡി​സ്‌​കി​ന്‍റെ​യും ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന ശേ​ഷം കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ തീ​രു​മാ​നം.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്തി ന​ൽ​കി​യ​ത് സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ഇ​തി​ലൂ​ടെ കി​ട്ടു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. ഷു​ഹൈ​ബ് ന​ൽ​കി​യ മു​ൻ‌​കൂ​ർ ജാ​മ്യ​പേ​ക്ഷ അ​ടു​ത്ത ദി​വ​സം കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

അ​തി​ന് ശേ​ഷ​മാ​കും ഷു​ഹൈ​ബി​നെ ചോ​ദ്യം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘം ക​ട​ക്കു​ക. എം​എ​സ് സൊ​ലൂ​ഷ​ന്‍​സി​ല്‍ ക്ലാ​സെ​ടു​ത്തി​രു​ന്ന അ​ധ്യാ​പ​ക​രെ​യു​ള്‍​പ്പെ​ടെ ചോ​ദ്യം​ചെ​യ്യും.

പ​ത്താം ക്ലാ​സി​ന്‍റെ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യു​ടെ​യും, പ്ല​സ് വ​ണ്‍ മാ​ത്‌​സി​ന്‍റെ​യും ചോ​ദ്യ പേ​പ്പ​റു​ക​ളാ​ണ് ചോ​ര്‍​ന്ന​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക