മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ വനിതകളുടെ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. നിർണായകമായ മൂന്നാം മത്സരത്തിൽ 60 റൺസിന്റെ വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. സ്കോർ: ഇന്ത്യ 217/4 വിൻഡീസ് 157/9.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു. വിൻഡീസിന്റെ മറുപടി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 157 റൺസിൽ അവസാനിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്കായി സ്മൃതി മന്ദാന (77), റിച്ചാ ഘോഷ് (54) എന്നിവരുടെ അര്‍ധ സെഞ്ചുറികാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. ജമീമ റോഡ്രിഗസ് (39),രാഘ്വി ബിഷ്ട് പുറത്താകാതെ 30 റൺസും നേടി.
മറുപടി ബാറ്റിങ്ങിൽ വിൻഡീസിനായി ചിനെല്ലെ ഹെന്റി (43) ടോപ് സ്കോററായി. ഡിയാന്ദ്ര ഡോട്ടിന് 25 റൺസെടുത്തു. നാല് വിക്കറ്റ് നേടിയ രാധ യാദവാണ് സന്ദര്‍ശകരെ തകര്‍ത്തത്. സ്മൃതി മന്ദാനയെ പരമ്പരയുടെ താരമായും റിച്ചാ ഘോഷിനെ കളിയിലെ താരമായും തെരഞ്ഞെടുത്തു.