ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി എസ്എഫ്ഐഒ. എക്സാലോജിക് - സിഎംആർഎൽ ദുരൂഹ ഇടപാടില്‍ അന്വേഷണം പൂര്‍ത്തിയായെന്നും എസ്എഫ്ഐഒ ഡൽഹി ഹൈക്കോടതിയ അറിയിച്ചു.
എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സിഎംആര്‍എല്ലിന്റെ ഹര്‍ജിയിലാണ് അന്വേഷണ ഏജന്‍സി കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആർഎൽ പണം നല്‍കിയോയെന്ന് സംശയമുണ്ട്.
രാഷ്ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും എസ്എഫ്ഐഒ വ്യക്തമാക്കി. കേസിൽ വാദം ഈ മാസം 23 ന് വീണ്ടും തുടരും.
കാലിതീറ്റ കുംഭകോണ കേസിലെ പോലെയാണ് വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തിൽ പണം നൽകിയതെന്നും എസ്എഫ്ഐഒ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ പറയുന്നു.