ഉ​ഭ​യ​സ​മ്മ​ത​ത്തോ​ടെ​യു​ള്ള വി​വാ​ഹേ​ത​ര ലൈം​ഗി​ക​ബ​ന്ധം ബ​ലാ​ത്സം​ഗ​മാ​യി കാ​ണാ​നാ​കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി
Thursday, November 28, 2024 12:14 PM IST
ന്യൂ​ഡ​ല്‍​ഹി: ഉ​ഭ​യ​സ​മ്മ​ത​ത്തോ​ടെ​യു​ള്ള വി​വാ​ഹേ​ത​ര ലൈം​ഗി​ക​ബ​ന്ധം ബ​ലാ​ത്സം​ഗ​മാ​യി കാ​ണാ​നാ​കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. ദീ​ര്‍​ഘ​കാ​ലം ഉ​ഭ​യ​സ​മ്മ​ത​ത്തോ​ടെ ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട സ്ത്രീ​ക​ള്‍ ബ​ന്ധം ത​ക​രു​മ്പോ​ള്‍ ബ​ലാ​ത്സം​ഗ പ​രാ​തി​യു​മാ​യി​വ​രു​ന്ന​ത് ദുഃ​ഖ​ക​ര​മാ​ണെ​ന്നും സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു.

മും​ബൈ​യി​ലെ ഖാ​ര്‍​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ബ​ലാ​ത്സം​ഗ കേ​സ് റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് സു​പ്രീം ​കോ​ട​തി ഉ​ത്ത​ര​വ്. ജ​സ്റ്റീ​സു​മാ​രാ​യ ബി.​വി. നാ​ഗ​ര​ത്‌​ന, എ​ന്‍.​കെ. സിം​ഗ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി.

മ​ഹേ​ഷ് ദാ​മു ഖ​രെ എ​ന്ന​യാ​ള്‍​ക്കെ​തി​രെ വ​നി​താ എ​സ്ഐ ന​ല്‍​കി​യ കേ​സാ​ണ് സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. ക​പ​ട വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​തെ​ങ്കി​ല്‍ അ​തി​ല്‍ പ​രാ​തി ന​ല്‍​കേ​ണ്ട​ത് ബ​ന്ധം ത​ക​രു​മ്പോ​ള​ല്ലെ​ന്നും സു​പ്രീം ​കോ​ട​തി പ​റ​ഞ്ഞു.

മ​ഹേ​ഷ് ദാ​മു ഖാ​രെ​യു​ള്ള ബ​ന്ധം ആ​രം​ഭി​ച്ച​ത് 2008ലാ​ണെ​ന്നാ​ണ് യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. 2017ൽ ​ന​ൽ​കി​യ പ​രാ​തി​യി​ൽ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് താ​നു​മാ​യി ഖ​രെ ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​തെ​ന്നും യു​വ​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക