തൃശൂർ: ചേലക്കര മണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കുമെന്ന് ആലത്തൂർ എംപി കെ. രാധാകൃഷ്ണൻ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് എതിരായി വലിയ ക്യാമ്പയിനാണ് എതിരാളികൾ നടത്തിയത്.
"ചേലക്കരയിൽ ബിജെപി വോട്ട് വർധിച്ചത് പ്രത്യേക സാഹചര്യത്തിലാണ്. ബിജെപിയുടെ വോട്ട് ശതമാനം കൂടിയ സാഹചര്യം പരിശോധിക്കും. - കെ. രാധാകൃഷ്ണൻ പറഞ്ഞു.
ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ചു കൊണ്ട് ആളുകളെ സ്വാധീനിക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും ആലത്തൂർ എംപി പറഞ്ഞു. വലിയ രീതിയിലുള്ള വർഗീയ വേർതിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ബിജെപിയുടെ വോട്ട് ശതമാനം കൂടിയതെന്നു കെ രാധാകൃഷ്ണൻ പറഞ്ഞു.