റിയാദ്: ഐപിഎല്ലിലെ ഇതുവരെയുള്ള റിക്കാർഡ് തുകയക്ക് റിഷഭ് പന്ത് ലക്നോ സൂപ്പർ ജയന്റ്സിൽ. 27 കോടി രൂപയ്ക്കാണ് റിഷഭ് പന്ത് എൽഎസ്ജിയിലെത്തിയത്. ഐപിഎല്ലില്‍ ഇതുവരെ ഒരു കളിക്കാരന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്.
26.75 കോടി രൂപക്കാണ് ശ്രേയസ് പഞ്ചാബ് കിംഗ്സിലെത്തിയത്. ലേലത്തിന് മുമ്പ് രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്തിയിരുന്ന പഞ്ചാബ് ആദ്യം പേസര്‍ അര്‍ഷ്ദീപ് സിംഗിനെ 18 കോടിക്ക് വിളിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രേയസിനായി 26.75 കോടി മുടക്കിയത്.
ജോസ് ബട്ട്ലറെ 15.75 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. കഗീസോ റബാഡയേയും ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ചു. 10.75 കോടി രൂപയ്ക്കാണ് റബാഡയെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്.