ജാ​ർ​ഖ​ണ്ഡി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ളു​മാ​യി ഇ​ന്ത്യാ സ​ഖ്യം; ഹേ​മ​ന്ത് സോ​റ​ൻ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കും
Sunday, November 24, 2024 7:00 AM IST
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ വി​ജ​യം നേ​ടി​യ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യാ മു​ന്ന​ണി​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ൾ സ​ജീ​വം. ജെ​എം​എം നേ​താ​വും നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഹേ​മ​ന്ത് സോ​റ​ൻ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രും എ​ന്നാ​ണ് സൂ​ച​ന.

മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​ന് മു​ൻ​പ് ഹേ​മ​ന്ത് സോ​റ​ൻ ഇ​ന്ത്യാ സ​ഖ്യ നേ​താ​ക്ക​ളെ കാ​ണു​മെ​ന്നാ​ണ് വി​വ​രം. സ​ഖ്യ​ക​ക്ഷി​ക​ളു​ടെ വ​കു​പ്പ് സം​ബ​ന്ധി​ച്ച് ഇ​ന്ന് റാ​ഞ്ചി​യി​ൽ ച​ർ​ച്ച ന​ട​ക്കും.

ജാ​ർ​ഖ​ണ്ഡി​ൽ ജെ​എം​എം നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ന്ത്യാ സ​ഖ്യം മി​ന്നും വി​ജ​യ​ത്തോ​ടെ​യാ​ണ് ഭ​ര​ണം നി​ല​നി​ർ​ത്തി​യ​ത്. 81 അം​ഗ നി​യ​മ​സ​ഭ​യി​ൽ സ​ഖ്യ​ത്തി​ന് 56 സീ​റ്റ് ല​ഭി​ച്ചു. ബി​ജെ​പി സ​ഖ്യ​ത്തി​ന് 24 സീ​റ്റാ​ണു കി​ട്ടി​യ​ത്.

34 സീ​റ്റോ​ടെ ജെ​എം​എം നി​യ​മ​സ​ഭ​യി​ലെ വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി. കോ​ൺ​ഗ്ര​സി​ന് 16 സീ​റ്റാ​ണു കി​ട്ടി​യ​ത്. നാ​ലു സീ​റ്റ് നേ​ടി ആ​ർ​ജെ​ഡി ഏ​വ​രെ​യും അ​ദ്ഭു​ത​പ്പെ​ടു​ത്തി. ബി​ജെ​പി​ക്ക് 21 സീ​റ്റാ​ണു കി​ട്ടി​യ​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക